പൊട്ടിക്കരഞ്ഞു കൊണ്ട് അഫാന്റെ പിതാവ് റഹീം ഉറ്റവരുടെ ഖബറിടത്തിലെത്തി

പൊട്ടിക്കരഞ്ഞു കൊണ്ട് അഫാന്റെ പിതാവ് റഹീം ഉറ്റവരുടെ ഖബറിടത്തിലെത്തി
Feb 28, 2025 02:22 PM | By Sufaija PP

തിരുവനന്തപുരം: ഇന്ന് രാവിലെ വിദേശത്ത് നിന്നുമെത്തിയ, വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്നാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കബറിടത്തിൽ പൊട്ടിക്കരഞ്ഞ അബ്ദുൽ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി.

രാവിലെ 7.45 നാണ് സൌദിയിൽ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ കണ്ടു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. കൊലപാതകങ്ങളെല്ലാം നടത്തിയ അഫാനെയും ഉമ്മ അന്വേഷിച്ചു.

ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 7 വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു. പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തൽ. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. ഫർസാനയോട് അഫാന് എന്തെങ്കിലും വിരോധമുള്ളതായി കണ്ടെത്തിയിട്ടില്ല. താൻ മരിച്ചാൽ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫർസാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കൂട്ട ആത്മഹത്യയുടെ കാര്യം അഫാന്‍ ഫർസാനയോട് പറഞ്ഞിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

raheem

Next TV

Related Stories
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

Apr 16, 2025 08:29 AM

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരെ ഇഡി കുറ്റപത്രം...

Read More >>
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

Apr 16, 2025 08:27 AM

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി...

Read More >>
വഖഫ് ഭേദഗതി നിയമം: കോഴിക്കോട് ഇന്ന് മുസ്‌ലിം ലീഗ് മഹാറാലി

Apr 16, 2025 08:25 AM

വഖഫ് ഭേദഗതി നിയമം: കോഴിക്കോട് ഇന്ന് മുസ്‌ലിം ലീഗ് മഹാറാലി

വഖഫ് ഭേദഗതി നിയമം: കോഴിക്കോട് ഇന്ന് മുസ്‌ലിം ലീഗ്...

Read More >>
തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്തു

Apr 16, 2025 08:23 AM

തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്തു

തളിപ്പറമ്പ നഗരസഭ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ വിതരണം...

Read More >>
'കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

Apr 16, 2025 08:19 AM

'കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

'കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും എം വി ഗോവിന്ദൻ മാസ്റ്റർ...

Read More >>
തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നാളെ

Apr 16, 2025 08:13 AM

തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നാളെ

തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും...

Read More >>
Top Stories

News Roundup