പൂച്ചയെ എടുക്കാൻ ഇറങ്ങി കിണറ്റിൽ അകപ്പെട്ടു പോയ യുവാവിനെ അഗ്നി രക്ഷാസേന രക്ഷിച്ചു. ഫാറൂഖ് നഗറിൽ ഹാരിസ് .K എന്നയാളുടെ 50 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ട പൂച്ചയെ എടുക്കാൻ ഇറങ്ങിയ മുഹമ്മദ് ഹംറാസ് (19) ആണ് പൂച്ചയെ രക്ഷപ്പെടുത്തിയതിന് ശേഷം മുകളിലോട്ട് കയറാൻ സാധിക്കാതെ വന്നത്.

ഉടൻ തളിപ്പറമ്പ അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ ഫയർ & റെസ്ക്യു ഓഫീസർമാരായ വിനോദ് കുമാർ എം.ജി, അഭിനേഷ് സി, ധനേഷ്.കെ, ഹോം ഗാർഡ് ജയൻ.വി, ചന്ദ്രൻ പി. എന്നിവർ രക്ഷാപ്രവർത്തനം നടത്തി മുഹമ്മദ് ഹംറാസിനെ രക്ഷപ്പെടുത്തി.
Fire and rescue