തളിപ്പറമ്പ:കാഞ്ഞിരങ്ങാട് ടൗണിൽ പൊതു ശൗചാലയം നിർമ്മിക്കണമെന്ന് സി പി ഐ കാഞ്ഞിരങ്ങാട് സൗത്ത് ബ്രാഞ്ച് സമ്മേളനം അധികൃത രോടാവശ്യപ്പെട്ടു.

അനുദിനം വികസിച്ചു കൊണ്ടിരിക്കുകയും കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനത്തിനായി നിരവധി ഭക്തജങ്ങൾ എത്തുകയും ചെയ്യുന്ന ടൗണിൽ പൊതു ടോയ്ലറ്റ് സൗകര്യം അനിവാര്യമാണെന്ന് പ്രമേയത്തിൽ പറഞ്ഞു .
സമ്മേളനംസി പി ഐ തളിപ്പറമ്പ മണ്ഡലം സെക്രട്ടറിയേറ്റംഗം പി വി ബാബു ഉൽഘാടനം ചെയ്തു.ഷീബ അജയൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം അസി: സെക്രട്ടറി ടി വി നാരായണൻ സംഘടനാ റിപ്പോർട്ടും, ബ്രാഞ്ച് സെക്രട്ടറികെ പി മഹേഷ് പ്രവർത്തന റിപ്പോർട്ടും ,വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.
ഒ വി പ്രമോദ്,ടി വി പത്മനാഭൻ ,കെ വി ചന്ദ്രൻ ,എം പി വി രശ്മി, വി പ്രജിത് എന്നിവർ പ്രസംഗിച്ചു .ബ്രാഞ്ച് സെക്രട്ടറിയായി സുജീഷ് പയ്യരട്ടെ യെയും അസിസ്റ്റൻറ് സെക്രട്ടറിയായി പി ആർ രാജശ്രീ യെയും തിരഞ്ഞെടുത്തു.
kanjirangad town