---
title: "വർധിച്ചുവരുന്ന അരും കൊലകൾക്കും ലഹരി മാഫിയക്കുമെതിരെ സി പി ഐ പ്രതിഷേധ ജ്വാല നടത്തി"
english_title: "CPI protested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273133/cpi-protested"
published_at: "2025-02-26T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bf279f550ad_news-card.jpg"
keywords: []
---

# വർധിച്ചുവരുന്ന അരും കൊലകൾക്കും ലഹരി മാഫിയക്കുമെതിരെ സി പി ഐ പ്രതിഷേധ ജ്വാല നടത്തി

> **Lead Summary:** **തളിപ്പറമ്പ:**വർധിച്ചുവരുന്ന അരും കൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി പി ഐ തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:**വർധിച്ചുവരുന്ന അരും കൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി പി ഐ തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

മണ്ഡലം സിക്രട്ടറി പി കെ മുജീബ്റഹ്‌മാൻ ഉൽഘാടനം ചെയ്തു.ലോക്കൽഅസി: സിക്രട്ടരികെ മനോഹരൻഅധ്യക്ഷതവഹിച്ചു.സി പി ഐ ജില്ലാകൗൺസിലംഗകോമത്ത് മുരളീധരൻ,മണ്ഡലം അസി: സിക്രട്ട ടി വിനാരായണൻ,സിക്രട്ടറിയറ്റംഗംസി ലക്ഷ്മണൻ,എ ഐ വൈഎഫ് മണ്ഡലംസിക്രട്ടറിഎം വിജേഷ്,മഹിളാസംഘംമണ്ഡലം പ്രസിഡണ്ട് ടി ഒ സരിത എന്നിവർ പ്രസംഗിച്ചു.

ലോക്കൽ സിക്രട്ടറി എം രഘുനാഥ് സ്വാഗതം പറഞ്ഞു. പി എസ് ശ്രീനിവാസൻ, കെ ബിജു,കെ എ സലീം,എം രാജീവ്കുമാർനേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273133/cpi-protested)