രാസമയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ സമൂഹത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിനെതിരായ ശക്തമായ മുന്നറിയിപ്പായി മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലഹരി രഹിത ജീവിതം, നിത്യ ഹരിത ജീവിതം എന്ന സന്ദേശവുമായി തളിപ്പറമ്പ് സയ്യിദ് നഗറില്‍ നിന്ന് ആരംഭിച്ച് കാക്കത്തോട് ബസ് സ്റ്റാന്റില്‍ സമാപിച്ച റാലിയില്‍ സ്ത്രീകളും യുവജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ അണിനിരന്നു. പുതുതലമുറയിലെ ലഹരി വ്യാപനത്തെ കുറിച്ച് സമൂഹത്തിനുള്ള ആശങ്ക വ്യക്തമാക്കുന്നതായിരുന്നു റാലിയിലെ ബഹുജന പങ്കാളിത്തം.

സയ്യിദ് നഗറില്‍ നിന്ന് ആരംഭിച്ച് മന്ന ജംഗ്ഷന്‍, കപ്പാലം വഴി റാലി കാക്കത്തോട് ബസ് സ്റ്റാന്റില്‍ സമാപിച്ചു. ലഹരിക്കെതിരേ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ലഹരി ജീവിതത്തില്‍ ഉണ്ടാക്കുന്ന അപകടങ്ങളും വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ടാബ്ലോകളും റാലിക്ക് മിഴിവേകി. ലഹരിക്കെതിരായി ഒരുമിച്ച് പോരാടാനുള്ള പ്രതിജ്ഞയെടുത്താണ് റാലി സമാപിച്ചത്. ഡോക്ടർ ഖലീല്‍ ചൊവ്വ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ ക്യാപംയിന്റെ ഭാഗമായി സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളുടെ സമാപനമായാണ് ബഹുജന റാലി നടന്നത്.
മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് കെ വി മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ, ജില്ലാ സെക്രട്ടറിമാരായ മഹമൂദ് അള്ളാംകുളം പി കെ സുബൈർ, പി സി നസീർ , തളിപ്പറമ്പ നഗരസഭ ചെയർപേഴ് സൺ മുർഷിദ കൊങ്ങായി /ഫൈസൽ ചെറുകുന്നോൻ,സി പി വി അബ്ദുള്ള, പി മുഹമ്മദ് ഇഖ്ബാൽ, സി ഉമ്മർ കെ വി അബൂബക്കർ ഹാജി, കെ മുസ്തഫ ഹാജി, കൊടിയിൽ സലീം ,അബൂബക്കർ വായാട്, ഷുക്കൂർ കോരൻ പിടിക, പി പി മുഹമ്മദ് നിസാർ,ഹനീഫ ഏഴാംമൈൽ , മൊയ്തു സയ്യിദ് നഗർ, മൊയ്തു സയ്യിദ് നഗർ സിദ്ധിഖ് ഗാന്ധി, പി പി ഇസ്മയിൽ, അബു നാലാം മുറ്റം,ലുകമാൻ പി കെ , ഫാസിൽ എം വി , ഷഫീഖ് മാസ്റ്റർ, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി,കെ പി നൗഷാദ് എൻ എ സിദ്ധിഖ്, ഷബിത ടീച്ചർ, നുബ്ല സി, ഇർഫാൻ പി എ , സഫ്വാൻ കുറ്റിക്കോൽ, അജ്മൽ പാറാട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Anti-drug mass rally