തളിപ്പറമ്പ്: ആറു വർഷമായി ശമ്പളം ലഭിക്കാത്ത അലീന ടീച്ചറുടെ മരണത്തിൽ കെ.പി.എസ്.ടി.എ. തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ .ഡി .സി .സി. ഉപാധ്യക്ഷൻ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

എസ്.ജെ.ഷീല അധ്യക്ഷം വഹിച്ചു. എം.വി.സുനിൽകുമാർ, ഇ.കെ.ജയപ്രസാദ്, പി.വി.സജീവൻ, രമേശൻ കാന, എസ്.പി.സജിൻ, വി.ബി. കുബേരൻ നമ്പൂതിരി സംസാരിച്ചു.ടി.അംബരീഷ് സ്വാഗതവും എം.ഷംജിത്ത് നന്ദിയും പറഞ്ഞു.
kpsta