---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു"
english_title: "A management workshop was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272786/a-management-workshop-was-organized"
published_at: "2025-02-25T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd71d20a347_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെയും യൂനിയോ സൊല്യൂഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാരികൾ ഇന്ന് നേരിടുന്ന ഒരുപാട് പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങളാണ് നികുതിയും ഇടപാടുമാണ്. ഈ മേഖലയിൽ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളും അറിവുകളും നൽകുന്നതിനും വ്യാപാരികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനു വേണ്ടി തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ യൂനിയോ സൊല്യൂഷൻ സഹകരിച്ചു കൊണ്ട് ബിസിനസ് കൺസ്ൾട്ടന്റും നികുതി ഉപദേഷ്ടവുമായ CMA CS ഷബീർ നേതൃത്വത്തി ൽ ക്ലാസും ബോധ വത്കരണവും നടത്തി.

## Article Content

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെയും യൂനിയോ സൊല്യൂഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാരികൾ ഇന്ന് നേരിടുന്ന ഒരുപാട് പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങളാണ് നികുതിയും ഇടപാടുമാണ്. ഈ മേഖലയിൽ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളും അറിവുകളും നൽകുന്നതിനും വ്യാപാരികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനു വേണ്ടി തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ യൂനിയോ സൊല്യൂഷൻ സഹകരിച്ചു കൊണ്ട് ബിസിനസ് കൺസ്ൾട്ടന്റും നികുതി ഉപദേഷ്ടവുമായ CMA CS ഷബീർ നേതൃത്വത്തി ൽ ക്ലാസും ബോധ വത്കരണവും നടത്തി.

തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്. റിയാസിന്റെ അധ്യക്ഷതയിൽ ഡോ:രഞ്ജീവ് (സത്യസായി ഹോമിയോ ക്ലിനിക് ) ഉത്ഘാടനം ചെയ്തു. Gst യും Digital money വിഷയത്തെ കുറിച്ച് വ്യാപാരികൾക്ക് ഉള്ള സംശയങ്ങളും പുതിയ നിയമങ്ങളെ കുറിച്ചും അറിവുകൾ നൽകി. ചർച്ചകളും നടന്നു തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272786/a-management-workshop-was-organized)