കണ്ണൂർ: വേനൽ ചൂട് കടുത്തതോടെ കുടിനീർ കിട്ടാതെ വലയുന്ന പറവകൾക്ക് ദാഹജലം ഒരുക്കുന്നതിന് ജില്ലയിലെ ജെ.ആർ.സി കേഡറ്റുകൾ വീടിന്റെയും സ്കൂളിന്റെയും പരിസ രത്ത് പാനപാത്രങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനമായ പറവകൾക്കൊരു പാനപാത്രം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ , ഗവൺമെൻ്റ് തളാപ്പ് മിക്സഡ് യു പി. സ്കൂളിൽ വെച്ച് നടന്നു.

ജെ.ആർ സി. ജില്ലാ പ്രസിഡൻ്റ് എൻ. ടി സുധീന്ദ്രൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു.ജെ. ആർ.സി. ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി.
പ്രധാനാധ്യാപകൻ.ടി.സി. സുനിൽകുമാർ, പി.ടി.എ. പ്രസിഡൻ്റ് പി. ഷാജി , ഉപജില്ലാ ജെ ആർ .സി . കോഡിനേറ്റർ ശോഭ എൻ, ജെ. ആർ.സി. കൗൺസിലർ പി. മുനീർ പ്രസംഗിച്ചു. ജില്ലയിൽ പതിനായിരം പാനപാത്രങ്ങൾ ജെ ആർ.സി. സ്ഥാപിക്കും.
jrc