ഇനി സൂര്യകാന്തി പാടം കാണാൻ ദൂരെഎവിടെയും പോകണ്ട. മടക്കര ഗവ. വെൽഫയർ സ്കൂളിലെ കുട്ടികൾ കണ്ണപുരം അയ്യോത്ത് ഒരുക്കിയ സൂര്യകാന്തി കൃഷി കാണണ്ടതുതന്നെയാണ്. പാടത്തിന് പുഞ്ചിരി പാടം എന്നാണ് പേര് നൽകിയിരിക്കുന്നത്. ആ പേര് അന്വർത്ഥമാക്കുംവിധം ആരുടെ മുഖത്തും പുഞ്ചിരി വിടരുന്ന ഒരു കാഴ്ച തന്നെയാണ് അവിടെ.

കഴിഞ്ഞ വർഷം ഈ പ്രദേശത്ത് ഒരു സൂര്യകാന്തി പാടം ഒരുക്കിയിരുന്നു.അതിന് നേതൃത്വം നൽകിയത് രണ്ട് പേരായിരുന്നു. കെ.പ്രകാശനും സി. പ്രകാശനും. അവർ സ്കൂൾ പി.ടി.എ യുടെ പ്രധാന ഭാരവാഹികൾ ആണ്. അവരാണ് ഈ വർഷം സ്കുളിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംരഭമെന്ന ആശയം മുമ്പോട്ട് വച്ചത്.
ഈ സ്കൂൾ മാട്ടൂൽ പഞ്ചായത്തിലും കൃഷി ആരംഭിച്ച വയൽ കണ്ണപുരം പഞ്ചായത്തിലുമാണ്. രണ്ട് പഞ്ചായത്ത് അധികൃതരും കൃഷി ഓഫീസർമാരും എല്ലാ പിന്തുണയും അറിയിച്ചു. ഡിസമ്പറിലാണ് വിത്തിറക്കിയത്. അത് പൂർണമായും കുട്ടികളാണ് ചെയ്തത്. തുടർന്ന് നേരത്തെ സൂചിപ്പിച്ച പ്രകാശൻ മാറുടെ നേതൃത്വത്തിൽ കുട്ടികൾ കൃഷി പാലനം നടത്തി.
നാട്ടുകാർക്കാകെ ആനന്ദകരമായ ഒരു കാഴ്ചയൊരുക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്നാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ അഭിപ്രായം.ഇത്തരം കാഴ്ചകളെ തേടി നടക്കുന്ന ഇന്നത്തെ ജനങ്ങൾക്ക് ഫോട്ടോ എടുക്കാനും ഉല്ലസിക്കാനും പറ്റിയ ഇടം തന്നെയാണ് ഇത്.
sunflower