തിരുവനന്തപുരം സ്വദേശിനി ക്ക് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണ്ണ ശസ്ത്രക്രിയ

തിരുവനന്തപുരം സ്വദേശിനി ക്ക് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണ്ണ ശസ്ത്രക്രിയ
Mar 20, 2025 02:59 PM | By Sufaija PP

പരിയാരം : പതിമൂന്നാമത്തെ വയസ്സിൽ വീഴ്ചയിൽ ഉണ്ടായ ഗുരുതര പരിക്ക് മൂലം വലതുകാലിൽ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിലെ വീട്ടമ്മയ്ക്ക് തന്റെ അറുപത്തിമൂന്നാം വയസ്സിൽ വർഷങ്ങൾ നീണ്ട ദുരിതജീവിതത്തിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഒരു പുനർജ്ജന്മം.

വീട്ടുജോലികൾ ചെയ്തു കുടുംബം പോറ്റുന്ന ആറ്റിങ്ങൽകാരിയായ ഗിരിജയാണ് കണ്ണൂർ ഗവ കോളേജ് പരിയാരത്തെ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ വദഗ്ദ്ധചികിത്സ കൊണ്ട് പുതിയ ജീവിതത്തിലേക്ക് നടന്നുകയറിയത്. അസ്ഥിരോഗവിഭാഗം മേധാവി ഡോ. സുനിൽ, ഡോ. റിയാസ്, ഡോ.അൻസാരി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിതിന്റെ നേതൃത്വത്തിലുള്ള ഡോകട്ർമാർ മറ്റു ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു മെഡിക്കൽ ടീം ഈ മാസം അഞ്ചിനാണ് ഗിരിജയുടെ വലതു കാലിൽ ഇടുപ്പെല്ല് പൂർണ്ണമായും മാറ്റിവച്ചുകൊണ്ടുള്ള ( ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ് ) ശസ്ത്രക്രിയ നടത്തിയത്.

ഫെബ്രുവരി മാസം 28നാണ് സ്വദേശമായ ആറ്റിങ്ങലിൽ നിന്ന് വന്ന രോഗിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തത്.ചെറുപ്പത്തിൽ സംഭവിച്ച വീഴ്ച്ചയുടെ ആഘാതത്താൽ വലത്തുകാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിൽ ആയിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശ്യമായ മറ്റു പരിശോധനകൾക്ക് ശേഷം മാർച്ച്‌ 5ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് രോഗിയെ വിധേയയാക്കി. ശസ്ത്രക്രിയ്ക്ക് ആവശ്യമുള്ള ഇമ്പ്ലാന്റ്, മരുന്നുകൾ,ഭക്ഷണം, റൂമിലെ താമസം എല്ലാം തന്നെ പൂർണ്ണമായും സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ പ്രസ്തുത ശസ്ത്രക്രിയയ്ക്കും മറ്റുമായി ഭീമമായ തുക ചിലവ് വരുമ്പോഴാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു രൂപ പോലും ചിലവ് വരാതെ ചികിത്സ ലഭ്യമാക്കിയത്.

മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഇന്ന്, 20.03.2025 ന് വൈകീട്ടോടെ രോഗിയെ മെഡിക്കൽ കോളേജ് അധികൃതരുടെ അഭ്യർത്ഥന പ്രകാരം പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി ഏർപ്പെടുത്തിയ ആംബുലൻസിൽ സ്വദേശത്തേയ്ക്ക് യാത്രയാക്കി. .കണ്ണൂർ ഗവ. മെഡിക്കൽ പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ്, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ എന്നിവരോടുള്ള സ്നേഹവും കടപ്പാടും രോഗിയുടെയും കുടുംബാംഗങ്ങളുടെയും വാക്കുകളിൽ പ്രകടമായിരുന്നു.

surgery at Pariyaram Government Medical College

Next TV

Related Stories
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 7, 2025 09:54 AM

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്...

Read More >>
കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു

May 7, 2025 09:51 AM

കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി രൂപീകരിച്ചു

കയരളം നോർത്ത് എ എൽ പി സ്കൂളിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ സ്കൂൾ തല സമിതി...

Read More >>
കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

May 6, 2025 11:01 PM

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം

കോൺഗ്രസ് ഗാന്ധി സ്തൂപം തകർത്തു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം...

Read More >>
ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

May 6, 2025 10:21 PM

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ വന്നു

ജിസിസി കെഎംസിസി വടക്കാഞ്ചേരി -പാറാട് ശാഖ കമ്മിറ്റി നിലവിൽ...

Read More >>
ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

May 6, 2025 10:19 PM

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും ആദരിച്ചു

ഭരണസമിതിയുടെ മികവിന് വേണ്ടി പ്രവർത്തിച്ച തളിപ്പറമ്പ് നഗരസഭ ഉദ്യോഗസ്ഥന്മാരെയും ജീവനക്കാരെയും...

Read More >>
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

May 6, 2025 10:06 PM

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു

മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ...

Read More >>
Top Stories