തളിപ്പറമ്പ: അള്ളാം കുളത്തെ കരിമ്പം ഗവ: എൽ.പി.സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം തളിപ്പറമ്പ നഗരസഭ ഉപാധ്യക്ഷ്യൻ കല്ലിങ്കൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ കൗൺസിലർ ടി.മുനീറ അധ്യക്ഷം വഹിച്ചു.കെ.റീനാ ഭായി റിപ്പോർട്ട് അവതരിപ്പിച്ചു.

കൗൺസിലർ എം.കെ.ഷബിത, അബ്ദുള്ള ഹാജി, മഹമ്മൂദ് അള്ളാംകുളം, എ.സി.മാത്യു, എം.സന്തോഷ്, എം.വി.സിനൂജ സംസാരിച്ചു.കെ.വി.ടി.മുസമ്മിൽ സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. ആദരിക്കൽ, അനുമോദനം, എൻഡോവ്മെൻറ് വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. നാളെ ഞായർ രാവിലെ 10ന് പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം നടത്തും.
Karimbam Govt: LP School celebrated golden jubilee