കണ്ണൂർ : ഗാന്ധി യുവമണ്ഡലം , വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽകസ്തൂർബ ഗാന്ധിയുടെ 81 ആം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി കറുപ്പ് സാമി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി യുവമണ്ഡലം പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.യഹിയ പള്ളിപ്പറമ്പ്, സനോജ് നെല്ലിയാടൻ,, മനോജ്,സക്കറിയ റെയിൻബോ,രമേശ്, ഇമ്രാൻ, റഫീഖ് പാണപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
death anniversary of Kasturba Gandhi