തളിപ്പറമ്പ്: ആറു വർഷമായി ശമ്പളം ലഭിക്കാത്ത അലീന ടീച്ചറുടെ മരണത്തിൽ കെ.പി.എസ്.ടി.എ.പ്രതിഷേധ സംഗമം നടത്തി. തളിപ്പറമ്പ നോർത്ത് എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം സി.വി.സോമനാഥൻ ഉദ്ഘാടനം ചെയ്തു.

കെ.എസ്.വിനീത് അധ്യക്ഷം വഹിച്ചു.പി.വി.സജീവൻ മുഖ്യഭാഷണം നടത്തി. കെ.വി.മെസ്മർ ,എ.പ്രേംജി, എ.കെ.ഉഷ, സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.
Kpsta