ധർമ്മശാല:തുടർച്ചയായി രണ്ടാം തവണയും സ്വരാജ് ട്രോഫി പുരസ്കാരത്തിന് അർഹരായ ആന്തൂർ നഗരസഭ ആഹ്ളാദ പ്രകടനവും ഭരണ സാരഥികൾക്ക് സ്വീകരണവും നൽകി.

ധർമ്മശാലയിൽ ഘോഷയാത്രയും തുടർന്ന് നഗരസഭാ ആസ്ഥാനത്ത് പൊതുയോഗവും നടത്തി. ഘോഷയാത്രക്ക് ചെയർമാൻ പി.മുകുന്ദൻ, മുൻ ചെയർപേർസൺ പി.കെ. ശ്യാമള ടീച്ചർ, വൈസ് ചെയർപേർസൺ വി.സതീദേവി,ശ്യാമള ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ചെയർമാൻ പി.മുകുന്ദൻ നഗരസഭ പ്രവർത്തനങ്ങൾ വിവരിച്ചു. കെ.പി.ശ്യാമളടീച്ചർ, പി.കെ. മുജീബ് റഹ്മാൻ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ ഒ.സി. പ്രദീപൻ, എം.വി.വേണുഗോപാലൻ, കെ.വി.ശിവദാസൻ എന്നിവർ അനുമോദിച്ച് പ്രസംഗിച്ചു.ഘോഷയാത്രയിലും യോഗത്തിലും കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, ഹരിതകർമ്മസേനാംഗംങ്ങൾ, തൊഴിലുറപ്പ്/കണ്ടിജന്റ് തൊഴിലാളികൾ, രാഷ്ട്രീയപാർട്ടി, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Antur Municipal Corporation