പരിയാരം : ഭൂനികുതി വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധമാർച്ചു ധർണ്ണയും സംഘടിപ്പിച്ചു.ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു പി സുകുദേവൻ, പി വി രാമചന്ദ്രൻ, ഇ.വിജയൻ,ഐ വി കുഞ്ഞിരാമൻ,സൗമിനി നാരായണൻ,വി വി രാജൻ , വിവിസി ബാലൻ,ഇ ടി ഹരീഷ് ,എടി ജനാർദ്ദനൻ,പി വിനോദ്,കെ ബാലകൃഷ്ണൻ,കെ വി സുരാഗ് ,സൂരജ് പരിയാരം എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ജെയിസൺ മാത്യു, പി. രാമറുട്ടി, എ.വി. അജയകുമാർ, എം.വി.രാജൻ, പി.വി.നാരായണൻകുട്ടി എന്നിവർനേതൃത്വം നൽകി.
Pariyaram village office