തളിപ്പറമ്പ്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശികളായ നാടുകാണി സുല്‍ഫെക്‌സ് കമ്പനിയിലെ മുഖാസുദ്ദീന്‍ ഹഖ്(32), ത്രിവേണി പ്ലൈവുഡ് കമ്പനിക്ക് സമീപത്തെ ഷരീഫുല്‍ ഇസ്ലാം(21), വാജിബുര്‍ റഹ്മാന്‍(22)എന്നിവരെയാണ് ഇന്നലെ രാത്രി 7.15 ന് എളമ്പേരംപാറ ത്രിവേണി പ്ലൈവുഡ് കമ്പനി വളപ്പില്‍ വെച്ച് തളിപ്പറമ്പ്എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഗ്രേഡ് എസ്.ഐ ഗോപിനാഥന്‍, സി.പി.ഒ വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 17.800 രൂപ ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
Lottery