ഖത്തർ ഫ്രണ്ട്സ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാം സീസൺ കുപ്പം പ്രീമിയർ ലീഗിൽ സോക്കർ ഗ്യാങ് ജേതാക്കളായി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടീം ട്വന്റി-20യെ പരാജയപ്പെടുത്തിയാണ് സോക്കർ ഗ്യാങ് വിജയകിരീടം ചൂടിയത്.

വിജയികൾക്ക് വേണ്ടി സകരിയ കെകെ രണ്ട് ഗോളുകൾ നേടി ഫൈനലിലെ താരമായി. ടൂർണമെന്റിലെ മികച്ച താരമായി ടീം ട്വന്റി-20യുടെ റാസിഖ് കെപിയും ബെസ്റ്റ് ഗോൾകീപ്പറായി സോക്കർ ഗ്യാങ് താരം ജവാദും ബെസ്റ്റ് ഡിഫെൻഡറായി അസീബും തിരഞ്ഞെടുക്കപ്പെട്ടു. നാലു ഗോളുകളുമായി അമിഗോസ് എഫ്സിയുടെ റാഷിദും സോക്കർ ഗ്യാങ് താരം സകരിയയും ടോപ്സ്‌കോറർ സ്ഥാനം പങ്കിട്ടു.
ഫെയർപ്ലേ അവാർഡ് MRS എഫ്‌സി കരസ്ഥമാക്കി. എമേർജിങ് പ്ലെയറായി ട്വന്റി-20 അയാൻ സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള എവർറോളിംഗ് ട്രോഫി ഹയ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടർ റസാഖ് പിപി നൽകി. റണ്ണേഴ്സപ്പിനുള്ള ട്രോഫി സൈൻടെക് ഗ്രാഫിക്സ് മാനേജിങ് പാർട്ണർ അൻസാർ കെപി നൽകി.
Soccer Gang won the second season Kuppam Premier League