തളിപ്പറമ്പിൽ സ്പോർട്സ് ജില്ലാ സ്റ്റേഡിയം - ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാൻ 45 കോടി രൂപയുടെ ഭരണാനുമതിയായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിവിധ കായിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ തുക അനുവദിച്ചത്.

തളിപ്പറമ്പ് നിയോജക മണ്ഡല എം.എൽ.എ എം വി ഗോവിന്ദൻ മാസ്റ്റർ കായിക മന്ത്രിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം, കണ്ണൂർ തളിപ്പറമ്പിലുള്ള കില ക്യാമ്പസിൽ പ്രസ്തുത സ്റ്റേഡിയം നിർമ്മിക്കുന്നതിന് MOU - ൽ ഏർപ്പെടാൻ കില അധികാരികൾ താൽപ്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷൻ എഞ്ചിനീയർമാർ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ 45.05 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.
ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം , സിന്തറ്റിക് ട്രാക് , ഫുട്ബോൾ ഗ്രൗണ്ട് , ഗാല്ലറി , പവലിയൻ , അഡിമിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നതായിരിക്കും നിർദിഷ്ട സ്റ്റേഡിയം.
തളിപ്പറമ്പിലെ കായിക പ്രേമികൾക്ക് ഇത് ആഹ്ലാദം പകരുന്ന നിമിഷമാണെന്ന് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിവിധ പദ്ധതികളിയായി തളിപ്പറമ്പ മണ്ഡലത്തിലെ വിവിധ ഗ്രൗണ്ടുകൾ നവീകരിച്ചു വരികയാണ്. ജില്ലാ സ്റ്റേഡിയം കൂടി തളിപ്പറമ്പിൽ സ്ഥാപിക്കുക വഴി ഈ പ്രദേശങ്ങളിലെ കായിക മേഖലയ്ക്കും , കണ്ണൂർ ജില്ലയിലെ തന്നെ കായിക മേഖലയ്ക്കും പുത്തൻ ഉണർവാണ് വരുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Jimmy George Indoor Stadium