കണ്ണൂർ: സാമൂഹ്യ തിൻമകൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഓൺലൈൻ മീഡിയാ അസോസിയേഷൻ രൂപീകരണ യോഗം തീരുമാനിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്നും മാധ്യമ രംഗത്ത് സാമുഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.

കരിമ്പം. കെ.പി.രാജീവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേഷ് എരിപുരം സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ -
ഷനിൽ ചെറുതാഴം പ്രസിഡൻ്റ്), അനിൽ പുതിയവീട്ടിൽ (സെക്രട്ടറി), നജ്മുദ്ദീൻപിലാത്തറ (ട്രഷറർ). ജബ്ബാർ മഠത്തിൽ, ടി ബാബു പഴയങ്ങാടി, ഭാസ്കരൻ വെള്ളൂർ (വൈസ് പ്രസിഡൻ്റുമാർ), കമാൽ റഫീഖ് , അജ്മൽ പുളിയൂൽ, ഉമേഷ് ചെറുതാഴം (ജോ. സെക്രട്ടറിമാർ). എക്സിക്യൂട്ടീവ് അംഗങ്ങളായി രാജേഷ് എരിപുരം, കരിമ്പം. കെ.പി. രാജീവൻ, ശ്രീകാന്ത് പാണപ്പുഴ
Online media association