ടി നസറുദ്ദീൻ അനുസ്മരണവും തളിപ്പറമ്പിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

ടി നസറുദ്ദീൻ അനുസ്മരണവും തളിപ്പറമ്പിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു
Feb 15, 2025 05:38 PM | By Sufaija PP

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായി 32 വർഷം വ്യാപാരികളെ നയിച്ച നമ്മളിൽ നിന്ന് വിട പറഞ്ഞ കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ അമരക്കാരൻ ടി. നസറുദ്ദീൻ സാഹിബിന്റെ അനുസ്മരണ യോഗവും തളിപ്പറമ്പിലെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.

ടീ നസ്റുദ്ദീൻ ഓർമ്മ ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് അനുസ്മരണ പ്രഭാഷണം നടത്തുകയും തളിപ്പറമ്പിൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിൽ തളിപ്പറമ്പിൽ ഒരുപാട് സംഭാവനകൾ നൽകുകയും ദീർഘകാലം സേവനം ചെയ്യുകയും ആധുനിക രീതിയിലുള്ള ആശുപത്രിയും നഴ്സിംഗ് പഠന സ്ഥാപനങ്ങളും സാമൂഹിക സാംസ്കാരിക മേഖലകളിൽ ഒക്കെ പ്രവർത്തിച്ചുവരുന്ന ഡോക്ടർ കെ ജെ ദേവസ്യ, കണ്ണൂർ ജില്ലയിൽ വളപട്ടണത്തെ വ്യാപാരിയുടെ വൻ കവർച്ച നടത്തിയ പ്രതികളെ പിടികൂടുകയും കോടിക്കണക്കിന് രൂപയും സ്വർണവും തിരിച്ചുപിടിക്കുകയും ചെയ്ത കണ്ണൂർ പൊലീസ് സേനക്ക് തന്നെ അഭിമാനകരമാകുന്ന പ്രവർത്തനം നടത്തിയ ടീമിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥനായ വളപട്ടണം എസ് എച് ഒ യും തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി കൂടിയായ ടി. പി. സുമേഷ്,വ്യാപാര മേഖലയിൽ തളിപ്പറമ്പിൽ ഫൂട്ട് വെയർ സ്ഥാപനം തുടങ്ങുകയും കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ സ്ഥാപിക്കുകയും മർച്ചൻസ് അസോസിയേഷൻ മായി എല്ലാ സംരംഭങ്ങളിലും സഹകരിക്കുകയും മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യത്തെ തുടർന്ന് തളിപ്പറമ്പ് സയ്യിദ് നഗർ ടാഗോർ വിദ്യാനികേതന് സമീപം ബസ് ഷെൽട്ടർ നിർമ്മിച്ചു തരികയും ചെയ്ത ഷാജുദ്ധീൻ മെട്രന്റ്സ്, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ ഹരിത സേനയിൽ സേവനമനുഷ്ഠിക്കുകയും തളിപ്പറമ്പ മുനിസിപ്പാലിറ്റി സ്വച്ചതാ ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ട സൗമ്യ ജ്യോതിഷ് എന്നിവരെയും ആദരിച്ചു.

ചടങ്ങിൽ ഡോക്ടർ ബെനവൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുഖ്യാഥിതി ആയി തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ മെമ്പർമാർക്ക് തളിപ്പറമ്പ ലൂർദ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് പുതിയ മെഡിക്കൽ പാക്കേജ് "Care Health" പ്രിവിലേജ് കാർഡ് പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പ്രഖ്യാപനവും നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ സെക്രട്ടറിയേറ്റ് മെമ്പർമാർ വീശിഷ്ട വ്യക്തികൾക്ക് ആദരവും ഉപഹാരങ്ങളും നൽകി ചടങ്ങിൽ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി. ജയരാജ്‌ നന്ദിയും പറഞ്ഞു

T Nasruddin commemoration

Next TV

Related Stories
പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

Jul 23, 2025 09:48 PM

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു

പന്ത്രണ്ടുകാരൻ ഊഞ്ഞാലാടുന്നിടെ അബദ്ധത്തിൽ ഷാൾ തൊണ്ടയിൽ കുരുങ്ങി മരിച്ചു...

Read More >>
മൺസൂൺ ബംബർ 10 കോടി അടിച്ചത്  തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

Jul 23, 2025 09:43 PM

മൺസൂൺ ബംബർ 10 കോടി അടിച്ചത് തളിപ്പറമ്പ് പൊക്കുണ്ടിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബംബർ 10 കോടി അടിച്ചത് കുറുമാത്തൂർ പൊക്കുണ്ടിൽ വിറ്റ...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു:  കണ്ണൂരിൽ 19,81,739 വോട്ടർമാർ

Jul 23, 2025 09:40 PM

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂരിൽ 19,81,739 വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: കണ്ണൂരിൽ 19,81,739...

Read More >>
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

Jul 23, 2025 09:34 PM

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു

മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ...

Read More >>
മഴ ജാഗ്രത നിർദേശം :

Jul 23, 2025 07:02 PM

മഴ ജാഗ്രത നിർദേശം :

മഴ ജാഗ്രത നിർദേശം...

Read More >>
ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

Jul 23, 2025 06:57 PM

ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു

ഡ്യൂട്ടിക്കിടെ പോസ്റ്റ് ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
Top Stories










News Roundup






//Truevisionall