തളിപ്പറമ്പ്: അനധികൃത മണൽകടത്ത് ലോറി പിടികൂടി, വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പട്ടുവം മംഗലശ്ശേരി ബോട്ട് ജെട്ടിക്ക് സമീപം റോഡിൽ വച്ച് മംഗലശ്ശേരി ഭാഗത്തുനിന്ന് കുപ്പം ഭാഗത്തേക്ക് പോവുകയായിരുന്ന KL 58 A 4783 നമ്പർ ടിപ്പർ ലോറിയാണ് അനധികൃത പുഴമണൽ കടത്തുന്നതിനിടെ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

പോലീസ് കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു.ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Illegal sand collection