കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 18ന് പാർലമെന്റ് മാർച്ച് നടക്കുകയാണ് ഇതിന്റെ പ്രചരണാർത്ഥം 13-02- 2025 വ്യാഴാഴ്ച മുഴുവൻ യൂണിറ്റിലും വിളംബര ജാഥ സംഘടിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്.
തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 13/02/25 വ്യാഴാഴ്ച വൈകുന്നേരം 05:00മണിക്ക് മെയിൻ റോഡ്-മാർക്കറ്റ് ശാദുലി പള്ളിക്ക് സമീപം വെച്ച് വിളംബരജാഥ ആരംഭിക്കുകയാണ് മുഴുവൻ വ്യാപാരി സുഹൃത്തുക്കളും ഈ ജാഥയിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ 10 മെമ്പർമാർ ഫെബ്രുവരി 18ന് നടക്കുന്ന ഡൽഹി പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നുണ്ട് അവർക്കുള്ള യാത്രയയപ്പും പട്ടണത്തിൽ വച്ച് നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു
Rally