തളിപ്പറമ്പ: പട്ടുവം മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് കാൻസർ സ്ക്രീനിംഗ് പരിശോധന സംഘടിപ്പിച്ചു.30 വയസ്സു മുതൽ 60വയസ്സ് വരെയുള്ള സ്ത്രീകളിലെ സ്തനാർബ്ബുദം, ഗർഭാശയ - ഗള കാൻസർ സ്ക്രിനിംഗ് പരിശോധനയാണ് നടന്നത് .

38 സ്ത്രീകൾ പരിശോനക്ക് വിധേയരായി .'ആരോഗ്യം ആനന്ദം' പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു പരിശോധനക്ക് നേതൃത്വം നല്കി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഭാവന, കെ ഗീത, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരായ പി രാജശ്രീരാജ്, കെ ആർ ഗ്രീഷ്മ ,സി എച്ച് സാജിത, സ്റ്റാഫ് നേഴ്സ് സിജി റെനി, എം എൽ എ സ് പി നേഴ്സ്മാരായ നീന മോൾ കുര്യൻ, നിമ്മി സുബിൻ ,സ്കുൾ ഹെൽത്ത് നേഴ്സ് അനു ജോസഫ്,ആശാ വർക്കർമാരായ പി തങ്കമണി, പി ഇന്ദിര എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.
A cancer screening test was organized