കാങ്കോൽ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മേഘ കൺസ്ട്രക്ഷന്റെ ആലക്കാട് പ്ലാന്റിൽ നിന്നുള്ള വാഹനങ്ങളുടെ അമിത വേഗതയും , റോഡിൽ കോൺക്രീറ്റ് മിക്സും മറ്റും ചിതറി പോകുന്നതും വലിയ നിലയിൽ അപകടം വരുത്തുന്നത് സംബന്ധിച്ച് ഇതിൽ അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് ഡിവൈഎഫ്ഐ കാങ്കോൽ ഈസ്റ്റ്, വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ എം ഡി യോട് ആവശ്യപ്പെട്ടു.
സ്ഥാപനത്തിന്റെ കാങ്കോൽ, ആലക്കാടുള്ള ഓഫീസിൽ വെച്ച് മേഘ എം.ഡി നിസ്സാർ, പ്ലാന്റ് മാനേജർ മനേഷ് എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്ലാന്റിന് സമീപത്തെ രൂക്ഷമായ പൊടിശല്യം പരിഹരിക്കാനും , വൈപ്പിരിയത്തെ മെറ്റൽ യാർഡിൽ നിന്ന് റോഡിലേക്കുള്ള പാത കോൺക്രീറ്റ് ചെയ്യുന്നതിനും, വേഗത നിയന്ത്രിച്ച് വാഹനം ഓടുന്നതിനും ധാരണയായി.ഡിവൈഎഫ്ഐ യെ പ്രതിനിധീകരിച്ച് ബ്ലോക്ക് സെക്രട്ടറി അഡ്വ: പി പി സിദിൻ,എം വി ദീപേഷ്, പി രാഹുൽ,ടി പി ജയേഷ്, പി ധനേഷ് , പി വി പ്രത്യൂഷ് , എ രാജേഷ് എന്നിവർ പങ്കെടുത്തു.
verspeeding of construction company vehicles