തളിപ്പറമ്പ: തളിപ്പറമ്പ താലൂക്ക് ആതിഥ്യം വഹിച്ച ഉത്തരമേഖലാ റവന്യു കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്നു മലപ്പുറം, .കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ടീമുകൾ പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ തഹസിൽദാർ പി.സജീവൻ നിർവ്വഹിച്ചു.
മത്സരത്തിൽ കോഴിക്കോട് ജില്ലാ ടീമിനെ 33 റൺസിന് പരാജയപ്പെടുത്തി വയനാട് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത വയനാട് നിശ്ചിത ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എടുത്തു. കോഴിക്കോടിന് 49 റൺസ് എടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. വിജയികൾക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ട്രോഫികൾ സമ്മാനിച്ചു.
North Region Revenue Cup Cricket Tournament