ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന ഒന്നമത് ഇ അഹമദ് മെമ്മോറിയൽ ഇൻ്റർനാഷണൽ കോൺഫറൻസിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായ് നടത്തിയ പ്രബന്ധരചനാ മതത്സരത്തിലെ (‘വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ ജനാധിപത്യം’) വിജയികളെ പ്രഖ്യാപിച്ചു.

ഡോ. മുഹമ്മദ് സിറാജ് (കോളേജ് പ്രൊഫസർ), നവാസ് മന്നൻ (കോളേജ് പ്രൊഫസർ), ഹഷിം കാട്ടാമ്പള്ളി (അധ്യാപകൻ) എന്നിവരാണ് വിലയിരുത്തലുകൾക്കൊടുവിൽ വിജയികളെ കണ്ടെത്തിയത്. ഒന്നാം സമ്മാനം, മുഹമ്മദ് അൽത്താഫ് സി.വി. (മലപ്പുറം). രണ്ടാം സ്ഥാനം - അദ്വൈദ് എം. പ്രശാന്ത് (തിരുവനന്തപുരം), മൂന്നാം സ്ഥാനം - അജ്ഞലി രാജ് (ആലപ്പുഴ).
വിജയികൾക്കുള്ള കാഷ് ആവാർഡും ഫലകവും പ്രശസ്തിപത്രവും ഫെബ്രു 8 ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ കോൺഫറൻസ് വേദിയിൽ വെച്ച് സമ്മാനിക്കും.
Essay competition winners announced