കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ & ഏജൻ്റ്സ് അസോസിയേഷൻ (KSMBAA) തളിപ്പറമ്പ മേഖലാ സമ്മേളനം തളിപ്പറമ്പ അറഫാത്ത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽസംസ്ഥാന പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ പ്രസ് ഫോറം പ്രസിഡൻ്റ് M.K മനോഹരൻ ഉദ്ഘാടനം ചെയ്തു,
തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ എസ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി, KSMBAA കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി വേണുഗോപാലൻ സംസ്ഥാന ഗവൺമെൻ്റ് മുമ്പാകെ,വിവാഹ ഏജൻ്റുമാർക്കും, ബ്യൂറോകളിലെ ജീവനക്കാർക്കും സർക്കാർ അംഗീകരിച്ച ഹോളോഗ്രാം പതിച്ച തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക.


വിവാഹ ഏജൻ്റുമാർക്കും, ബ്യൂറോകളിലെ ജീവനക്കാർക്കും പ്രത്യേകമായി ക്ഷേമനിധി ബോർഡ് രൂപീകരിക്കുക.
വയനാട് ദുരന്തബാധിതർക്ക് സർക്കാർ പ്രക്യാപിച്ച പുനരധിവാസ പാക്കേജ് ഉടൻ നടപ്പിലാക്കുക. പൊതുവിതരണ മേഖലയിലെ ആവശ്യസാധന ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ വിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയം അവതരിപ്പിച്ചു,
തളിപ്പറമ്പ മേഖലാ പ്രസിഡൻ്റ് PV കൃഷ്ണൻ മെമ്പർ മാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. മേഖലാ ട്രഷറർ U ഉണ്ണികൃഷ്ണൻ റിപ്പോർട്ടും,വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറി AK:ജോസഫ്പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി,
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് C വേണുഗോപാലൻ, വൈസ് പ്രസിഡൻ്റ് K രാജൻ, സെക്രട്ടറി, KC ദിലീപ് കുമാർ, ജോയൻ്റ് സെക്രട്ടറി APK രാജൻ, ട്രഷറർ U ഉണ്ണികൃഷ്ണൻ, രക്ഷാധികാരി T രാഘവൻ എന്നിവരെ തിരഞ്ഞെടുത്തു, ആശംസകൾ അർപ്പിച്ച്,
സംസ്ഥാന രക്ഷാധികാരി P.V.ഗോപാലൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വിജയൻ ബത്തേരി, സംസ്ഥാന ജോ: സെക്രട്ടറിമാരായ കാലിദ് കമ്പളക്കാട്, സക്കീന കോഴിക്കോട്, സംസ്ഥാന എക്സികുട്ടീസ് മെമ്പർ മാരായ,ആയിഷാബി ചേളന്നൂർ, ജോയ് മാനന്തവാടി, മനോജ് ബത്തേരി,രമണി എടപ്പാൾ, ഭാർഗ്ഗവി
ഇരിട്ടി, എന്നിവർ സംസാരിച്ചു, മേഖലാ ജോ: സെക്രട്ടറി ചന്ദ്രബാബു സ്വാഗതവും, വൈസ് പ്രസിഡൻ്റ് K രാജൻ നന്ദിയും പറഞ്ഞു,
KSMBAA