തളിപ്പറമ്പ് : ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും പൈശാചികവൽക്കരിച്ചു സംഘപരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്ന സി പി എം കാപട്യത്തെ തുറന്നു കാട്ടികൊണ്ട് “കമ്മ്യൂണിസം, ഇസ്‌ലാമോഫോബിയ, ജമാഅത്തെ ഇസ്‌ലാമി” എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി തളിപ്പറമ്പ് ഏരിയ പൊതുസമ്മേളനം നടത്തുന്നു.
ഫെബ്രുവരി 6 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തളിപ്പറമ്പ് മന്നയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ സലീം മമ്പാട് പങ്കെടുക്കും. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ജലാൽ ഖാൻ അധ്യക്ഷത വഹിക്കും.
Jamaathe islami