തളിപ്പറമ്പ: താലൂക്കാശുപത്രിയിൽ പ്രസവ വാർഡും ലേബർറൂമും കഴിഞ്ഞ ഒരു മാസം ആയി അടച്ചിട്ട്. ജില്ലാ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രിയിൽ ഒരു മാസമായി ഒറ്റ പ്രസവം പോലും നടന്നിട്ടില്ല.
പ്രസവ ശുശ്രൂഷ വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ ഉണ്ടെങ്കിൽ പോലും ഒരാൾ മാത്രമാണ് മുഴുവൻ സമയം സേവനം ചെയ്യുന്നത് പ്രസവത്തിന് ആരെയും അഡ്മിറ്റ് ചെയ്യേണ്ട എന്ന നിലപാടിലാണ് ആശുപത്രി അതികൃതർ സജീവമായിരുന്ന ലേബർ റൂം വെറുതെ തുറന്നു വച്ചിട്ട് ഒരു നേഴ്സ് അവിടെ ഇരിക്കുന്നുമുണ്ട്. മലയോര പ്രേദേശങ്ങളിൽ നിന്ന് അടക്കം നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്നത് താലൂക്ക്ആശുപത്രിയാണ്.


സാധാരണക്കാരായ ജനങ്ങൾ സ്വകാര്യ ആശുപത്രിയിൽ അര ലക്ഷത്തോളം രൂപ ചിലവഴിക്കേണ്ട ഗതികേടിലാണ്.. ഈ സംഭവത്തിൽ അടിയന്തിരമായി ഡിഎംഒയും ആരോഗ്യമന്ത്രിയും ഇടപെട്ട് തീരുമാനം ഉണ്ടാകണമെന്നും ഇല്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ എസ്ഡിപിഐ മുൻസിപ്പൽ കമ്മിറ്റി തീരുമാനിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഷുഹുദ് എ, സെക്രട്ടറി അബൂബക്കർ പി എ, നസീർ കല്ലാലി, ഷഫീഖ് കുപ്പം തുടങ്ങിയവർ പങ്കെടുത്തു.
Sdpi