തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.മുണ്ടേരി സ്വദേശി പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വണ്ണാറപുരയില്‍ വിനോദ് (36) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴ് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. മുൻപ് വിദേശത്തായിരുന്ന വിനോദ് ഇപ്പോൾ സിസിടിവി മെക്കാനിക്കായി ജോലി ചെയ്തു വരികയാണ്.
A young man was arrested