---
title: "ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി സിപിഎം തളിപ്പറമ്പിൽ രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ പി ഗംഗാധരൻ"
english_title: "a p gangadharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/266522/a-p-gangadharan"
published_at: "2025-01-29T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67999ffc2417a_Untitled-2-web.jpg"
keywords: []
---

# ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി സിപിഎം തളിപ്പറമ്പിൽ രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ പി ഗംഗാധരൻ

> **Lead Summary:** **തളിപ്പറമ്പ: **സി പി ഐ (എം) ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിലെ പൊതുഇടങ്ങൾ സമ്പൂർണ്ണമായി കൈയ്യടക്കി പാർട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരൻ ആരോപിച്ചു.

## Article Content

**തളിപ്പറമ്പ: **സി പി ഐ (എം) ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിലെ പൊതുഇടങ്ങൾ സമ്പൂർണ്ണമായി കൈയ്യടക്കി പാർട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരൻ ആരോപിച്ചു.

ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽപറത്തി സി പി എം തളിപ്പറമ്പിൽ രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ നോക്കുകുത്തികളായിരിക്കുകയാണെന്നും എ പി ഗംഗാധരൻ ചൂണ്ടിക്കാട്ടി.കോടതി അലക്ഷ്യത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ പി ഗംഗാധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/266522/a-p-gangadharan)