പന്നിയൂർ: എസ് എസ് എൽ സി ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മിഷൻ എ പ്ലസ് പരീക്ഷ മോട്ടിവേഷൻ ക്ലാസ് തളിപ്പറമ്പ് മേഖല തല ഉദ്ഘാടനം പന്നിയൂർ ഇർഷാദുൽ ഇസ്ലാം മദ്റസയിൽ നടന്നു.
അഷ്കർ കായക്കൂലിന്റെ അധ്യക്ഷതയിൽ എൻ.എ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാഖവി പന്നിയൂർ,കെ.അഷ്റഫ് മൗലവി ,ഇസ്സുദ്ദീൻ ഫൈസി ഇർഫാനി,സിറാജുദ്ദീൻ മാസ്റ്റർ ,അബ്ദുസ്സലാം റഹ്മാനി, ശക്കീർ പുളിമ്പറമ്പ പങ്കെടുത്തു.


അഷ്റഫ് മാസ്റ്റർ പെടേന ക്ലാസിന് നേതൃത്വം നൽകി അർഷാദ് അസ്അദി സ്വാഗതവും ബി.യൂനുസ് നന്ദിയും പറഞ്ഞു
Organized exam motivation class