സൈനുൽ ആബിദീൻ മദ്രസ കാര്യമ്പലം, റിപബ്ലിക്ദിന ആഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവത്കരണവും നടന്നു.

സദർ മുഅല്ലിം മൂസ ശാമിൽ ഹിഷാമി പതാക ഉയർത്തി. ബിലാൽ അമാനി പുഷ്പഗിരി, ബാസിത് അമാനി, മുഹമ്മദ് അസ്‌ലം അമാനി എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്താണ് രാജ്യത്തെ പൗരൻമാർ, ലഹരിയിലും മറ്റു തോന്നിവാസങ്ങളിലും പെട്ട് യുവ സമൂഹം നഷിച്ചു പോകുന്നത് രാജ്യത്തിന്റെ തകർച്ചയ്ക്ക് തന്നെ കാരണമാവുമെന്നും, ലഹരി തൊടാത്ത രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഉത്തമ പൗരൻമാരാവണമെന്ന് മൂസ ശാമിൽ ഹിശാമി സംസാരിച്ചു.
റീപബ്ലിക് ദിനത്തിന്റെ ഭാഗമായി ക്വിസ്, ഫ്ലൈ ഹൈ തുടങ്ങി പരിപാടികളും സംഘടിപ്പിച്ചു. ബിലാൽ അമാനി നന്ദി പറഞ്ഞു.
Drug awareness