മാസത്തോളമായി തുടരുന്ന സംസ്ഥാന റേഷൻ വിതരണത്തിലെ അനിശ്ചിതത്വം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സി പൊയിൽ റേഷൻ കടക്കു മുമ്പിൽ പരിയാരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു.പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് അഷ്‌റഫ് പുളുക്കൂൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അഷ്‌റഫ് പി സി സ്വാഗതം പറഞ്ഞു.
ഉമ്മർ ചുടല , അബ്ദുല്ല മുക്കുന്ന്, മുർഷിദ് വായാട്, ശിഹാബ് കുപ്പം, ഫായിസ്കുപ്പം അഫ്സൽ നേതൃത്വം നൽകി.
Muslim Youth League