ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അര ടൺ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 10000 രൂപ പിഴ ചുമത്തി. തളി പ്പറമ്പ മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന എം. എസ് സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് വസ്തുക്കൾ പിടികൂടിയത്.

സ്ഥാപനത്തിന്റെ 3 കടമുറികളിലും ഗോഡൗണിലും സൂക്ഷിച്ച നിലയിലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് കണ്ടെത്തിയത്.വിവിധ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഗാർബജ് ബാഗുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ, പേപ്പർ കപ്പുകൾ, ഡിസ്പോസബിൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയ നിരോധിത വസ്തുക്കൾ ആണ് സ്‌ക്വാഡ് പിടിച്ചെടുത്തു 10000 രൂപ പിഴ ചുമത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭയ്ക്ക് കൈമാറി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രീഷ കെ പി , രസിത പി തുടങ്ങിയവർ പങ്കെടുത്തു.
plastic products were seized