ശിഹാബ് കുപ്പം
തളിപ്പറമ്പ്: ഉണ്ടപ്പറമ്പ് മൈതാനത്തിൽ ദിവസങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന തളിപ്പറമ്പിന് ആവേശത്തിമിർപ്പിൽ ആറാടിച്ച കരീബിയൻസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് സമാപനം. വിപിഎ എം തളിപ്പറമ്പിനെ തകർത്തു സ്പോർട്സ് സ്റ്റാർ തളിപ്പറമ്പ് കരീബിയൻ ഫുട്ബോൾ ഫെസ്റ്റ് ചാമ്പ്യന്മാരായി.


വളരെ ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പോർട്സ് സ്റ്റാർ തളിപ്പറമ്പ് വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ അവസാനിച്ചു. വിപിഎഎമ്മിന് വേണ്ടി ഐവറി കോസ്റ്റ് താരം ഇസ്മായിൽ ആദ്യ ഗോൾ നേടി. പതിനാറാം മിനിറ്റിൽ സ്പോർട്സ് തളിപ്പറമ്പിന് വേണ്ടി കേരള സന്തോഷ് ട്രോഫി താരം താഹിർ സമാൻ ഗോൾ തിരിച്ചടിച്ചു. തുടർന്ന് സമനിലയിൽ മത്സരം അവസാനിച്ചു.
പിന്നീട് നടന്ന ടൈം ബ്രേക്കിൽ വി പി എ എമ്മിന്റെ ഷാഫിയും ജൂനീറിന്റെ പെനാൽറ്റിക്ക് സ്പോർട്സ് സ്റ്റാർ ഗോളി അൻഷിദ് ഖാൻ തടുത്തതോടെ സ്പോർട്സ് സ്റ്റാറിന്റെ വിജയം ഉറപ്പായി.
ടൂർണമെന്റിലെ ബെസ്റ്റ് ഡിഫൻഡറായി എം ബീസ് ചപ്പാരപ്പടവിന്റെ ഷാലിഫ് മുഹമ്മദ്, ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി സ്പോർട്സ് സ്റ്റാറിന്റെ താഹിർ സമാൻ, ബെസ്റ്റ് ഗോൾകീ പ്രൈസ് പോസ്റ്റർ സ്റ്റാറിന്റെ അൻഷിദ് ഖാൻ എന്നിവരെ തിരഞ്ഞെടുത്തു.
ബെസ്റ്റ് ടീം വർക്ക് അവാർഡ് റെഡ് ഓക്സി തളിപ്പറമ്പിനും ഫാൻ ഫേവറേറ്റ് ടീം അവാർഡ് വി പി എ എം ക്ലബ് തളിപ്പറമ്പിനും, ഫെയർ പ്ലേ അവാർഡ് യെംബീസ് എഫ് സി ചപ്പാരപടവിനും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ നിർവഹിച്ചു.
CARIBBEAN FOOTBALL FEST