തളിപ്പറമ്പ്: ആരോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ കരിമ്പം ഒറ്റപ്പാല നഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്റെ ഭാര്യ കെ.പി.ഉഷാകുമാരിയെ(55)യാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് മൃതദേഹം കണ്ടത്.
ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്. ഇന്നലെ വൈകുന്നേരം 3.45 നാണ് മൃതദേഹം കണ്ടത്. മക്കള്‍: അതുല്‍, മൃദുല്‍. സഹോദരങ്ങള്‍: സുരേഷ്ബാബു(അമ്പിളി).പരേതനായ സോമസുന്ദരം. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ11മണിക്ക്
A health department employee was found dead in a well