തളിപ്പറമ്പ്: കേരള ശാസ്ത്ര സാഹിത്യ സംസ്ഥാനക്കമ്മറ്റിയുടെ കലാജാഥ ഇന്ത്യാ സ്റ്റോറി നാടകയാത്രക്ക് തളിപ്പറമ്പ് മേഖലയിൽ മംഗലശ്ശേരിയിൽ സ്വീകരണം നൽകി.

സ്വാഗതസംഘം കൺവീനർ വി.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കേന്ദ്ര നിർവ്വഹണക്കമ്മറ്റിയംഗം ടി.ഗംഗാധരൻ, ജാഥാ മാനേജർ ജയശ്രീ ടീച്ചർ എന്നിവർ ജാഥാവിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആനക്കീൽ ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു.
മേഖലാ സെക്രട്ടറി മുരളി കടമ്പേരി നന്ദി പ്രകടനം നടത്തി. തുടർന്ന് കലാജാഥാ അംഗങ്ങൾ ഇന്ത്യാ സ്റ്റോറി നാടകം അവതരിപ്പിച്ചു.
Kerala Shastra Sahitya Parishad India Story Drama