റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്രസിഡണ്ട് കെ.എസ് റിയാസ് ദേശീയ പതാക ഉയർത്തി പ്രതിജ്ഞയും ദേശീയ ഗാനവും ചൊല്ലി മധുര വിതരണം നടത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി ജയരാജ് വൈസ് പ്രസിഡണ്ട് മാരായ കെ അയ്യൂബ് കെ പി മുസ്തഫ കെ. വി.ഇബ്രാഹിംകുട്ടി സെക്രട്ടറി കെ കെ നാസർ സെക്രട്ടറിയേറ്റ് മെമ്പർമാരായപ്രദീപ് കുമാർ കെപിപി ജമാൽ, വാഹിദ് പനാമ, യൂത്ത് വിങ് പ്രസിഡണ്ട് ബി ശിഹാബ് പ്രവർത്തകർ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ തെലുങ്കാനയിൽ നിന്നുള്ള അതിഥികളും പങ്കെടുത്തു
Thaliparamb Merchants Association celebrated Republic Day