തളിപ്പറമ്പ്: വർഷങ്ങളുടെ ഇടവേളക്ക് ശേഷം കളത്തിലിറങ്ങിയപ്പോൾ മൈതാനത്തെയും ഗാല്ലറിയെയും കീഴടക്കിയ വി പി എ എം ഇന്ന് കലാശപ്പോരിന്.
1967ൽ സ്ഥാപിതമായ തളിപ്പറമ്പിലെ മേജർ ഫുട്ബോൾ ക്ലബ്ബാണ് വി പി എ എം സ്പോർട്സ് ക്ലബ്ബ്. കളിക്കാരനും സ്പോർട്സ് പ്രേമിയും സംഘാടകനുമായ വി പി അബ്ദുറഹിമാൻ എന്നവരുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയതാണ് ക്ലബ്. 67 -75 കാലഘട്ടത്തിലെ തളിപ്പറമ്പിലെ മേജർ ഫുട്ബോൾ കളിക്കാരൻ ആയ ഹരിദാസിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത് അന്നത്തെ പ്രസിഡന്റ് ബോൾട്ട് അഹമ്മദായിരുന്നു.


70 -75 കാലഘട്ടത്തിൽ ഒരുപാട് ടൂർണമെന്റുകൾ നടത്തുകയും പല ടൂർണമെന്റ് കളിക്കുകയും ജേതാക്കളായ ടീമാണ് വി പി എ എം സ്പോർട്സ് ക്ലബ്. അന്നത്തെ പേര് കേട്ട കളിക്കാരനാണ് ഹരിദാസും ടൈഗർ മഹമൂദും ബോളി ബാബുവും മത്തായി മാഷും കുമാരൻ മാഷും. 77-85 കാലഘട്ടത്തിലെ കളിക്കാരാണ് ലിബർട്ടി സുബൈർ മമ്മി മുസ്തഫ ശശി സുരേഷ് അലിക്കുട്ടി തുടങ്ങിയവർ.
ഫുട്ബോളിന് നെഞ്ചിലേറ്റി നടന്ന ഹരിദാസ് 90 കാലഘട്ടത്തിൽ വിട പറഞ്ഞതോടെ ക്ലബ്ബ് കുറച്ച് നിർജീവമായിപ്പോയെങ്കിലും ദുബായ് ഗേറ്റ് ഫുട്ബോളിലൂടെ ജൗഹർ അബ്ദുവിന്റെ നേതൃത്വത്തിൽ പുതിയ തലമുറയും പഴയ തലമുറയിലെ ആൾക്കാരും കൂടി വീണ്ടും ക്ലബ് പുനർജനിപ്പിക്കുകയും തുടർന്ന് മുന്നോട്ടുകൊണ്ട് പോവുകയുമാണ് ചെയ്തത്. കഴിഞ്ഞ വർഷം ടൂർണമെന്റ് നടത്തുകയും ഇപ്രാവശ്യം മേജർ ഫുട്ബോൾ ടൂർണമെന്റ് ആയ കരീബിയൻസ് ഫുട്ബോളിൽ മത്സരിക്കുകയും ഫൈനലിൽ എത്തുകയും ചെയ്തിരിക്കുകയാണ് വി പി എ എം ഫുട്‌ബോൾ ക്ലബ്. ഇപ്പൊ ക്ലബ്ബിന്റെ പ്രസിഡന്റ് കുട്ടുക്കൻ ജബ്ബാർ ഹാജിയും ആക്റ്റിംഗ് പ്രസിഡന്റ് ലിബർട്ടി സുബൈറും സെക്രട്ടറി ശ്രീധർ സുരേഷും ട്രഷറർ സാജിദും ആണ്. ഇവരാണ് വിപിഎ എമ്മിനെ ഇപ്പോൾ നയിക്കുന്നവർ.
ഇന്ന് കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിന്റെ ആവേശം വാനോളം ഉയർത്തിക്കൊണ്ട് ഫൈനലിൽ സ്പോർട്സ്റ്റാറുമായി വി പി എ എം തളിപ്പറമ്പ് ഏറ്റുമുട്ടും.
vpam thalipparamba