തളിപ്പറമ്പ്: കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. തളിപ്പറമ്പ് ബദരിയ്യാനഗറിലെ മുഹ്‌സിന ക്വാര്‍ട്ടേഴസില്‍ പി.പി.ഷുഹൈബ്(34)നെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

23 ന് രാത്രി 11 ന് നഗരസഭാ ബസ്റ്റാന്റിലെ മൂത്രപ്പുരക്ക് സമീപം വെച്ചാണ് ഷുഹൈബ് പിടിയിലായത്.100 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, ഡാന്‍സാഫ് ടീമിലെ ഷിജുമോന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
arrest with ganja