സി പി എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപ്പറമ്പിൽ

സി പി എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപ്പറമ്പിൽ
Jan 25, 2025 09:50 AM | By Sufaija PP

തളിപ്പറമ്പ്: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍ പരിയാരം സ്മാരക ഹാളില്‍) പൊതുസമ്മേളനം ഫിബുവ്രരി 3-ന് വൈകുന്നേരം 4 മണി മുതല്‍ സീതാറാം യെച്ചൂരി നഗറിലും (ഉണ്ടപ്പറമ്പ് മൈതാനം) നടക്കുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് സമ്മേളനങ്ങളും കേരള മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നുപതിറ്റാണ്ടിനുശേഷം തളിപ്പറമ്പ് ആതിഥ്യമരുളുന്ന പാര്‍ട്ടി സമ്മേളനത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനും കെ.സന്തോഷ് കണ്‍വീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഏരിയക്ക് കീഴിലെ മുഴുവന്‍ ലോക്കലുകളിലും രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങളെക്കുറിച്ചും നവകേരള നിര്‍മിതിയെക്കുറിച്ചുമുള്‍പ്പെടെ ആനുകാലികമായ വിവിധ വിഷയങ്ങളില്‍ 16 സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഈ സമയം ഗതാഗത തടസം ഒഴിവാക്കാനായി റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമായിരിക്കും മാര്‍ച്ച് കടന്നുപോകുക.പൊതുജനങ്ങളള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തും.റോഡിന്റെ ഒരുഭാഗത്തുകൂടി ഗതാഗതത്തിന് കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ കൂടുതലായി സംഘടനാരംഗത്തും ഭരണരംഗത്തും എത്തിക്കുന്നതില്‍ സി.പി.എം തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നതെന്നും കൂടുതല്‍ വനിതകളെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മുന്നു വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജനസംഘടനകളുടെയും അടിത്തറ വളരെയേറെ വിപുലമായിട്ടുണ്ടെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

കൊടിമര-പതാകാ- ദീപശിഖാ ജാഥകളുടെ പ്രയാണം;കൊടിമര ജാഥ കാവുമ്പായി രക്തസാക്ഷി നഗറില്‍ പകല്‍ 2.30 ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷാണ് ജാഥാ ലീഡര്‍.

ജാഥാ പര്യടനം;3.30-എളളരിഞ്ഞി സെന്റര്‍, 3.40- കൂട്ടുമുഖം പാലം, 3.45- കുട്ടുമുഖം, 3.50 പൊടിക്കളം, 4.00 ശ്രീകണ്ഠപുരം, 4.10- പരിപ്പായി, 4.20- ചെങ്ങളായി, 4.30 നെടുവാലൂര്‍, 4.40 വളക്കൈ, 4.50-നെടുമുണ്ട്. 5.00- പൊക്കുണ്ട്. 5.10- കുറുമാത്തൂര്‍ സ്‌കൂള്‍, 5.20 ചൊറുക്കള, 5.30 കരിമ്പം, 5.40 തളിപ്പറമ്പ് ഗവ. ആശുപത്രി, 5.50- മന്ന ജംങ്ഷന്‍, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം).

പതാകാജാഥ കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ പകല്‍ 2-ന് മുതിര്‍ന്ന നേതാവ് പി കരുണാകരന്‍ ഉദ്ഘാടനംചെയ്യും. പി ജയരാജനാണ് ജാഥാ ലീഡര്‍.

ജാഥാ പര്യടനം;2.30- കുണിയന്‍, 2.40-കാറമേല്‍, 2.50- അന്നൂര്‍, 3.00 കൊക്കാനിശേരി ബൈപാസ് ജംങ്ഷന്‍, 3.10 പെരുമ്പ, 3.20- എടനാട്, 3.25- എടാട്ട് കോളേജ് സ്റ്റോപ്പ്, 3.30 കണ്ടംകുളങ്ങര, 3.40 ആണ്ടാംകൊവ്വല്‍, 3.50- കൊവ്വപ്പുറം, 4.00- ഹനുമാരമ്പലം, 4.10- അമ്പലംറോഡ്, 4.20 രാമപുരം, 4.30 അടുത്തില, 4.40 എരിപുരം, 4.55- നെരുവമ്പ്രം, 5.05 ഏഴോം, 5.10- കോട്ടക്കീല്‍, 5.20- പട്ടുവം, 5.30- കാവുങ്കല്‍, 5.40- മുറിയാത്തോട്, 5.45- വെള്ളിക്കീല്‍ ജംങ്ഷന്‍, 5.50-പുളിമ്പറമ്പ്, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം).

ദീപശിഖ റിലെ 3 കേന്ദ്രങ്ങളില്‍ നടക്കും. അവുങ്ങുംപൊയ്യില്‍- ജോസ്-ദാമോദരന്‍ രക്തസാക്ഷി സ്മാരകത്തില്‍ പകല്‍ 2.30ന് കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജടീച്ചര്‍ ഉദ്ഘാടനംചെയ്യും. വി ശിവദാസന്‍ എംപിയാണ് ലീഡര്‍:

ജാഥാ പര്യടനം;2.30-അവുങ്ങുംപൊയ്യില്‍, 3.00 കോണ്‍വന്റ്, 3.15-ഉക്കാസിന്റെ പീടിക, 3.30- അരിപ്പാമ്പ്ര, 3.40- ചാറോളി, 3.50- വായാട് ജംങ്ഷന്‍, 4.00 പാച്ചേനി സ്‌കൂള്‍, 4.10- മീശമുക്ക്, 4.20- മേന ചൂര്, 4.30- കുട്ടിക്കാനം, 4.40- അമ്മാനപ്പാറ ക്ലബ്ബ്, 4.50- സി. പൊയില്‍, 5.00 ചുടല, 5.30 പട വില്‍, 5.10 മരത്തക്കാട്, 5.45 ചിറവക്ക്, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെ ചൂരി നഗര്‍ ഉണ്ടപ്പറമ്പ് മൈതാനം)

പന്നിയൂര്‍ കാരക്കൊടി പി കൃഷ്ണന്‍ രക്തസാക്ഷി സ്മാരകത്തില്‍നിന്ന് പകല്‍ 2.30ന് ദീപശിഖ റിലെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനംചെയ്യും. എന്‍ ചന്ദ്രനാണ് ലീഡര്‍:


ജാഥാ പര്യടനം;3.00 കാരാക്കൊടി, 3.30-വില്ലേജ് ഓഫീസ്, 3.50- പൂവ്വം, 4.10- കുമ്മായ് ചൂള, 4.30- ചെനയ ന്നൂര്‍, 4.50 പുഷ്പഗിരി പള്ളി, 5.15 – സയ്യിദ് നഗര്‍, 5.30- മന്ന ജംങ്ഷന്‍, 5.45 ചിറവക്ക്. 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം) ധീരജ് രാജേന്ദ്രന്‍ രക്തസാക്ഷി സ്മാരകത്തില്‍ വൈകിട്ട് 4.30ന് ദീപശിഖ റിലെ കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനംചെയ്യും. വല്‍സന്‍ പനോളിയാണ് ലീഡര്‍:

ജാഥാ പര്യടനം; 5.00 തൃച്ഛംബരം കിഴക്കേനട, 5.20-തൃച്ഛംബരം പെട്രോള്‍ പമ്പ്, 5.40 പൂക്കോത്ത് നട, 6.00 തളിപ്പറമ്പ് പ്ലാസ ജംങ്ഷന്‍, 6.30 സീതാറാംയെച്ചൂരി നഗര്‍(ഉണ്ടപ്പറമ്പ് മൈതാനം) ജാഥകള്‍ വൈകിട്ട് ആറിന് പ്ലാസ ജംങ്ഷനില്‍ ഒത്തുചേര്‍ന്ന് പൊതുസമ്മേളന നഗരിയായ ഉണ്ടപ്പറമ്പ് മൈതാനിയില്‍ സംഗമിക്കും.

പൊതുസമ്മേളനം വാഹനപാര്‍ക്കിങ് സൗകര്യം; ആലക്കോട്, ശ്രീകണ്ഠപുരം, മയ്യില്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍, ഇരിട്ടി, പാപ്പിനിശ്ശേ രി എന്നീ ഏരിയകളിലെ വളണ്ടിയര്‍മാരെ കാക്കത്തോട് ബസ്സ്റ്റാന്റില്‍ ഇറക്കി വാഹനങ്ങള്‍ കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപമാണ് പാര്‍ക്ക് ചെയ്യേണ്ടത്.

പയ്യന്നൂര്‍, പെരിങ്ങോം, മാടായി, കണ്ണൂര്‍, എടക്കാട്, അഞ്ചരക്കണ്ടി, പിണറായി, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് എന്നീ ഏരിയകളിലെ വളണ്ടിയര്‍മാരെ ചിറവക്ക് ഗ്രൗണ്ടില്‍ ഇറക്കി മന്ന-സയ്യിദ് നഗറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.



CPM Kannur District Conference

Next TV

Related Stories
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Jul 27, 2025 10:11 AM

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്...

Read More >>
സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ

Jul 27, 2025 10:05 AM

സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ

സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ...

Read More >>
കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു

Jul 27, 2025 09:52 AM

കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു

കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു...

Read More >>
ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം

Jul 27, 2025 09:48 AM

ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം

ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം...

Read More >>
Top Stories










News Roundup






//Truevisionall