പണിമുടക്ക് ചരിത്രവിജയം, സർക്കാറിനുള്ള താക്കീത്; സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി

പണിമുടക്ക് ചരിത്രവിജയം, സർക്കാറിനുള്ള താക്കീത്; സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി
Jan 22, 2025 08:58 PM | By Sufaija PP

തളിപ്പറമ്പ: സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷസിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് ചരിത്ര വിജയമായിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാറിനുള്ള താക്കീതാണെന്നും സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.

വികലമായ മെഡിസെപ്പ് അടിച്ചേൽപ്പിച്ചും 19% ക്ഷാമബത്ത കുടിശ്ശികയാക്കിയും ജീവനക്കാരുടെയും അധ്യാപകരുടെയും ജീവിതം ദുരിതപൂർണ്ണമാക്കിയ സർക്കാറിൻ്റെ കണ്ണു തുറപ്പിക്കാനുള്ള അവസാന ശ്രമമാണ് ഇന്നു നടന്ന പണിമുടക്കെന്നും താലൂക്ക് കമ്മറ്റി കൂട്ടിച്ചേർത്തു.

തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടുമിക്ക സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിച്ചു.തളിപ്പറമ്പ താലൂക്ക് ഓഫീസിനു കീഴിലുള്ള 28 വില്ലേജുകളിൽ 19 വില്ലേജിലും വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ പണിമുടക്കിയതു കാരണം പ്രവർത്തനം തടസ്സപ്പെട്ടു. തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷനിലും ജീവനക്കാരുടെ പണിമുടക്ക് പ്രവർത്തനങ്ങളെ ബാധിച്ചു.

തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകളുടെയും പ്രവർത്തനം സെറ്റോ സംഘടനകളുടെ സമരം കാരണം തടസ്സപ്പെട്ടു. ജീവനക്കാരുടെ 65000 കോടി വരുന്ന ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാറിനെതിരെയുള്ള പണിമുടക്കിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും സെറ്റോ താലൂക്ക് കമ്മറ്റി അഭിനന്ദിച്ചു. പണിമുടക്കിയ ജീവനക്കാർ സെറ്റോ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രകടനം നടത്തി.

Seto Taliparamba Taluk Committee

Next TV

Related Stories
ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി  സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

Jul 27, 2025 06:35 PM

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു

ന്യൂമോണിയ ബാധിച്ച കുറുമാത്തൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി മരണപ്പെട്ടു...

Read More >>
തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു.   റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

Jul 27, 2025 04:37 PM

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്

തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്...

Read More >>
തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

Jul 27, 2025 02:20 PM

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന് പരിഗണിക്കാത്തതിനെയും സംബന്ധിച്ചാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്

തളിപ്പറമ്പ് കോൺഗ്രസ്‌ പാർട്ടിയിൽ ഗ്രൂപ്പ്‌ പോര്. പാർട്ടി വരത്തന്മാരെ നിർത്തുന്നതും തളിപ്പറമ്പിലെ തദ്ദേശവാസികളായ കോൺഗ്രസ്‌ നേതാക്കളെ ഇലക്ഷന്...

Read More >>
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Jul 27, 2025 10:11 AM

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്...

Read More >>
Top Stories

News Roundup

//Truevisionall