---
title: "കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽനിന്ന് നിരോധിത കുപ്പിവെള്ളവും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി പിഴ ചുമത്തി"
english_title: "Prohibited bottled water and plastic products were seized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264650/prohibited-bottled-water-and-plastic-products-were-seized"
published_at: "2025-01-20T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678e4e639b48c_news-card.jpg"
keywords: []
---

# കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽനിന്ന് നിരോധിത കുപ്പിവെള്ളവും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ 35 കെയ്സ് നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളവും ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.പൂവം എളബേരത്ത് പ്രവർത്തിച്ചു വരുന്ന എ.ജെ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ 35 കെയ്സ് നിരോധിത 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളവും ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.പൂവം എളബേരത്ത് പ്രവർത്തിച്ചു വരുന്ന എ.ജെ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തത്.

സ്ഥാപനത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ച നിലയിലാണ് കുപ്പിവെള്ളവും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കണ്ടെത്തിയത്. പ്ലാസ്റ്റിക് ക്യാരി ബാഗ്, ഗാർബജ് ബാഗ്, പേപ്പർ വാഴയില തുടങ്ങിയ വസ്തുകളാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും പിടിച്ചെടുത്ത വസ്തുക്കൾ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264650/prohibited-bottled-water-and-plastic-products-were-seized)