ചട്ടുകപ്പാറ: സിപിഐ (എം) കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1, 2, 3 തീയ്യതികളിൽ തളിപ്പറമ്പിൽ .സമ്മേളനത്തിൻ്റെ ഭാഗമായി വേശാല ലോക്കൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം കാഞ്ഞിരോട്ട് മൂലയിൽ വെച്ച് നടന്നു.സിപിഐ (എം)ജില്ലാ കമ്മറ്റി അംഗം സി.വി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു.
വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു. എം.വി.സുശീല കെ.രാമചന്ദ്രൻ ,കെ.ഗണേശൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സന്തോഷൻ സ്വാഗതം പറഞ്ഞു. കൺവീനർ എം.വി.റോജ നന്ദി രേഖപ്പെടുത്തി.വിവിധ കലാപരിപടികളും അരങ്ങേറി.
CPI (M) Veshala Local Committee