വളപട്ടണം: വളപട്ടണത്ത് നിർത്തിയിട്ട ചരക്കുവണ്ടി യുടെ മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തി ക്കൽ കെ.നിഹാലാണ് (17) മരിച്ചത്. ജനുവരി എട്ടിന് രാത്രി റെയിൽപ്പാതയ്ക്ക് മുകളിലെ വൈദ്യുതക്കമ്പിയിൽനിന്നാണ് ഷോക്കേറ്റത്.
കൂട്ടുകാരോടൊപ്പം വ ളപട്ടണം റെയിൽവേ സിമന്റ് യാർഡ് പരിസരത്ത് പോയതാണെന്ന് കരുതു ന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഉടൻ വളപട്ടണം പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ്. കണ്ണൂരിൽ ചാലയിലെ ആശുപത്രിയിലെത്തിച്ചത്.
പിതാവ്: നൗഷാദ് (ഇലക്ട്രീഷ്യന്‍, ദാറുല്‍ ഹസനാത്ത്). മാതാവ്: നസീമ(കൊല്ല റത്തിക്കല്‍). സഹോദരങ്ങള്‍: നിമ, നബ. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് കമ്പില്‍ മൈതാനിപ്പള്ളി ഖബര്‍സ്ഥാനില്‍.
student