പരിയാരം: പരിയാരം സെന്റ് മദർ തെരേസ പള്ളിയിൽ വിശുദ്ധ മദർതെരേസയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷം 17 മുതൽ 19 വരെ നടക്കും. 17 ന് വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. നിധിൻ പുഞ്ചത്തറപ്പേൽ തിരുനാളിന് കൊടിയേറ്റും.

തുടർന്ന് വിശുദ്ധ കുർബാന, 6.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 18 ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിയാരം സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി നിർമിച്ച് നൽകുന്ന രണ്ട് വീടുകളുടെ വെഞ്ചരിപ്പ്, അഞ്ചിന് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, ഏഴിന് തിരുനാൾ പ്രദക്ഷിണം, തുടർന്ന് സ്നേഹ വിരുന്ന്.
19 ന് രാവിലെ 9 ന് ഫാ. അമൽ പന്തപ്ലാക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, എംസിബിഎസ് സെമിനാരി വൈസ് റെക്ടർ ഫാ.ജിതിൻ പാലോലിൽ തിരുനാൾ സന്ദേശവും നൽകും. ഏഴിന് കോഴിക്കോട് മ്യൂസിക് വേവ്സ് നയിക്കുന്ന ഗാനമേളയും നടക്കും.
St. Mother Teresa Church