പരിയാരം :മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റിൽ സ്വീകരണം നൽകി.

സ്വീകരണസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തുമണ്ഡലം പ്രസിഡണ്ട് വിജിഷ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ഷീജ മഠത്തിൽ ,സംസ്ഥാന വൈസ്പ്രസിഡൻ്റ് രജനീരമാനന്ദ്, പ്രിയ ഫൽഗുനൻ, കുഞ്ഞമ്മ തോമസ്, പ്രമീള രാജൻ, എ.ഡി സാബൂസ്, എം.പി. ഉണ്ണികൃഷ്ണൻ, ഇ.ടി. രാജീവൻ, പി.വി. സജീവൻ, ഐ.വി. കുഞ്ഞിരാമൻ,ടി. സൗമിനി , പി.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
Mahila Congress