പരിയാരം: ആശുപത്രി ലിഫ്റ്റിൽകുഴഞ്ഞുവീണ രോഗിക്ക് സുരക്ഷാവിഭാഗം ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചു. കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഡയാലിസിസിന് ശേഷം വീൽചെയറിൽ ലിഫ്റ്റ് വഴി കാർഡിയോളജി വാർഡിലേക്ക് പോവുകയായിരുന്ന കോഴിക്കോട് വളയം സ്വദേശിയാണ് ലിഫ്റ്റിൽ കുഴഞ്ഞ് വീണ് ബോധരഹിതനായത്.

ലിഫ്റ്റിൽ ഉണ്ടായിരുന്ന സുരക്ഷാവിഭാഗം ജീവനക്കാരൻ പി.പി സന്തോഷ് ഹൃദയം നിലച്ച രോഗിക്ക് ഇത്തരം അടിയന്തരഘട്ടത്തിൽ നൽകേണ്ടുന്ന സി.പി.ആർ. ഉടനടി നൽകുകയും കാർഡിയോളജി വിഭാഗം സി.സി.യുവിൽ എത്തിച്ച് അടിയന്തര വൈദ്യസഹായം നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തു.
തക്കസമയത്ത് നൽകിയ ചികിത്സയാണ് വയോധികന്റെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ഘട്ടത്തിൽ സമയോചിതമായി ഇടപെടുകയും, രോഗിയുടെ ജീവൻ രക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തനം നടത്തുകയും ചെയ്ത സുരക്ഷാ വിഭാഗം ജീവനക്കാരൻ പി.പി സാന്തോഷിനെ ആശുപത്രി സൂപ്രണ്ട് ഡോ:കെ.സുദീപ് അഭിനന്ദിച്ചു.
ആർ.എം.ഒ ഡോ. സരിൻ , േഹാസ്പ്പിറ്റൽ എ.ഒ ഡോ. എം. വി. ബിന്ദു , സെക്യൂരിറ്റി ഓഫീസർ സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു
security department employee