പരിയാരം ഗ്രാമപഞ്ചായത്തിൽ കെ സുധാകരൻ എം പിയുടെ ഫണ്ട് ഉപയോഗിച്ച് പരിയാരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ചിതപ്പിലെ പൊയിൽ പോളമൊട്ട എസ് സി കോളനിയിലും ആറാം വാർഡ് തലോറ നെല്ലിപ്പറമ്പിലും ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് അനുമതിക്കായി പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ പ്രദേശത്ത് ലൈറ്റുകളുടെ ആവശ്യമില്ലായെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതിയിൽ വെച്ച അജണ്ടയിൽ ചർച്ച നടത്താതെ ഭൂരിപക്ഷം ഉപയോഗിച്ച് അനുമതി നൽകാതെ തള്ളുകയായിരുന്നു.
പരിയാരം പഞ്ചായത്തിൽ എം പി ഫണ്ട് വിനിയോഗിക്കുന്നതിന് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിരന്തരം തടസ്സം നിൽക്കുന്ന നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധംരേഖപ്പെടുത്തുകയും വരും ദിവസങ്ങളിൽശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ഇന്നു ചേർന്ന യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിചെയർമാൻ പി സി എം അഷറഫ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് മെമ്പർമാരായ പി വി സജീവൻ, പി വി അബ്ദുൽ, പി സാജിത ടീച്ചർ ,അഷറഫ് കൊട്ടോല, ടി.പി.ഇബ്രാഹിം, കെപി സൽമത്ത് ദൃശ്യദിനേശൻ എന്നിവർ പ്രസംഗിച്ചു.
UDF to organize strong agitation